കോവിഡിന്റെ തിരിച്ചുവരവ് തുടരുന്നു; 98,000 തൊട്ട് ദൈനംദിന കേസുകള്‍; ആശുപത്രി പ്രവേശനങ്ങള്‍ 11% ഉയര്‍ന്നു; ഇംഗ്ലണ്ടിലെ എല്ലാ അതോറിറ്റികളിലും ഇന്‍ഫെക്ഷന്‍ വര്‍ദ്ധന; ജലദോഷ ലക്ഷണങ്ങള്‍ കണ്ടാല്‍ 'ഐസൊലേറ്റ്' ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍

കോവിഡിന്റെ തിരിച്ചുവരവ് തുടരുന്നു; 98,000 തൊട്ട് ദൈനംദിന കേസുകള്‍; ആശുപത്രി പ്രവേശനങ്ങള്‍ 11% ഉയര്‍ന്നു; ഇംഗ്ലണ്ടിലെ എല്ലാ അതോറിറ്റികളിലും ഇന്‍ഫെക്ഷന്‍ വര്‍ദ്ധന; ജലദോഷ ലക്ഷണങ്ങള്‍ കണ്ടാല്‍ 'ഐസൊലേറ്റ്' ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍

യുകെയുടെ കോവിഡ് മഹാമാരി വീണ്ടും ഉയര്‍ച്ചയുടെ പാതയില്‍. ദൈനംദിന കേസുകളും, ആശുപത്രി അഡ്മിഷനുകളും ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലേറെയാണ് കുതിച്ചുയര്‍ന്നത്. ഇംഗ്ലണ്ടിലെ എല്ലാ ലോക്കല്‍ അതോറിറ്റികളിലും ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.


സ്‌കോട്ട്‌ലണ്ടില്‍ ആശുപത്രി പ്രവേശനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലും ഈ കുതിപ്പിന് വേഗത കൈവരിക്കുകയാണ്. ഇതോടൊപ്പം ഇന്‍ഫെക്ഷനുകളും ഉയരുന്നതിനാല്‍ ജലദോഷ ലക്ഷണങ്ങള്‍ കാണുന്നവര്‍ വീണ്ടും ഐസൊലേറ്റ് ചെയ്യാന്‍ തയ്യാറാകണമെന്നാണ് ആരോഗ്യ മേധാവികളും, ശാസ്ത്രജ്ഞരും ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

അടഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കാനും, സാമൂഹിക കൂടിക്കാഴ്ചകള്‍ ഔട്ട്‌ഡോറിലേക്ക് മാറ്റാനുമാണ് ബ്രിട്ടനിലെ ജനങ്ങളോട് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് ആവശ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്ന നിയമങ്ങള്‍ പിന്‍വലിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് സ്ഥിതി വീണ്ടും ആശങ്കയിലേക്ക് നീങ്ങുന്നത്.

ജലദോഷ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും, സാധിക്കുമെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്നും ജനങ്ങളോട് പറയണമെന്ന് കിംഗ്‌സ് കോളേജ് ലണ്ടനിലെ എപ്പിഡെമോളജിസ്റ്റ് പ്രൊഫ ടിം സ്‌പെക്ടര്‍ പറഞ്ഞു. 98,204 കോവിഡ് പോസിറ്റീവ് ടെസ്റ്റുകളാണ് ഒടുവിലായി സര്‍ക്കാര്‍ കണക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തോളമായി യുകെയില്‍ കേസുകള്‍ വര്‍ദ്ധിച്ച് വരികയാണ്.

ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2 ആണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതും കാരണമായി. മാര്‍ച്ച് 20 വരെയുള്ള ആഴ്ചയില്‍ ഇംഗ്ലണ്ടിലെ 149 ലോക്കല്‍ അതോറിറ്റികളിലും കേസുകള്‍ കുതിച്ചുയരുന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.
Other News in this category



4malayalees Recommends