ദി അപ്രന്റീസ് ജേതാവായി ബര്‍മിംഗ്ഹാമിലെ പഞ്ചാബി പെണ്‍കൊടി! ശക്തമായ പോരാട്ടത്തിനൊടുവില്‍ 15 എതിരാളികളെ മലര്‍ത്തിയടിച്ച് 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി ഹര്‍പ്രീത് കൗര്‍; ഡെസേര്‍ട്ട് പാര്‍ലറില്‍ യുകെയിലെ നം.1 ബ്രാന്‍ഡാക്കാന്‍ മോഹം

ദി അപ്രന്റീസ് ജേതാവായി ബര്‍മിംഗ്ഹാമിലെ പഞ്ചാബി പെണ്‍കൊടി! ശക്തമായ പോരാട്ടത്തിനൊടുവില്‍ 15 എതിരാളികളെ മലര്‍ത്തിയടിച്ച് 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി ഹര്‍പ്രീത് കൗര്‍; ഡെസേര്‍ട്ട് പാര്‍ലറില്‍ യുകെയിലെ നം.1 ബ്രാന്‍ഡാക്കാന്‍ മോഹം

ബിബിസിയിലെ ദി അപ്രന്റീസ് ഷോയുടെ ഫൈനലില്‍ ലോര്‍ഡ് ഷുഗറിന്റെ 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി പഞ്ചാബി പെണ്‍കൊടി ഹര്‍പ്രീത് കൗര്‍. ഫൈനലില്‍ കാതറീന്‍ ബേണിനെ മറികടന്നാണ് 30-കാരിയായ ഡെസേര്‍ട്ട് പാര്‍ലര്‍ ഉടമ വിജയിച്ച് കയറിയത്. തന്റെ വിജയകരമായ കോഫി, കേക്ക് ബിസിനസ്സിലെ യുകെയിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ത്താനാണ് കൗര്‍ ലക്ഷ്യമിടുന്നത്.


Winner, winner! Harpreet Kaur started out in her parents' convinience store before gaining an online degree while working as a bank manager


ബിസിനസ്സുകാരനായ ലോര്‍ഡ് ഷുഗര്‍ തന്നെ ബിസിനസ്സ് പങ്കാളിയായി തെരഞ്ഞെടുത്തെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹര്‍പ്രീത് കൗര്‍. 'ഈ നിമിഷം സ്വപ്‌നം കണ്ടിരുന്നു. കഠിനാധ്വാനം ചെയ്താല്‍, നിങ്ങളില്‍ വിശ്വസിച്ചാല്‍ ആ സ്വപ്‌നം സഫലമാകുമെന്നാണ് വ്യക്തമാകുന്നത്', ഹര്‍പ്രീത് വ്യക്തമാക്കി.

ബിസിനസ്സിലൂടെ സുഹൃത്തുക്കളെ നേടാനല്ല, പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ബിസിനസ്സ് മാഗ്നറ്റായ ലോര്‍ഡ് ഷുഗറിന്റെ നിക്ഷേപം നേടിയെടുത്ത യുവ ബിസിനസ്സുകാരി പറഞ്ഞു. ബര്‍മിംഗ്ഹാമിലെ പഞ്ചാബി കുടുംബത്തില്‍ വളര്‍ച്ച ഹര്‍പ്രീത് രക്ഷിതാക്കളുടെ കണ്‍വീനിയന്‍സ് ഷോപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷമാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി ഫസ്റ്റ് ക്ലാസില്‍ പാസായി ബാങ്ക് ജോലി തെരഞ്ഞെടുത്തത്.

'Dreams do come true!': The dessert parlour owner, 30, said she plans to 'level up' her successful coffee and cakes business after her victory in a bid to become a leading UK brand

സ്വന്തമായി 'ബോസാകാന്‍' മോഹിച്ച് ഹര്‍പ്രീതും, സഹോദരി ഗുര്‍വീന്ദറും ഡെസേര്‍ട്ട് പാര്‍ലര്‍ ആരംഭിച്ചു. ഇത് പുതിയ നിക്ഷേപത്തോടെ വളര്‍ത്താമെന്നാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. 18-ാം വയസ്സില്‍ ജോലി ചെയ്ത് തുടങ്ങിയ ഹര്‍പ്രീത് ഹൈ സ്ട്രീറ്റ് ബാങ്കിലാണ് യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം ജോലി നേടിയത്.

22-ാം വയസ്സില്‍ ബാങ്ക് ബ്രാഞ്ച് മാനേജ് ചെയ്യാനും ഇവര്‍ക്ക് സാധിച്ചിരുന്നു. മകള്‍ ഒരു ബാങ്ക് മാനേജറായി മാറിയെന്നതില്‍ ഏതൊരു ഇന്ത്യന്‍ രക്ഷിതാക്കളെയും പോലെ തന്റെ കുടുംബവും അഭിമാനിച്ചെന്ന് ഹര്‍പ്രീത് വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends