ഇംഗ്ലണ്ടിലെ ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ്; 150 പൗണ്ട് ലഭിക്കാന്‍ എന്ത് ചെയ്യണം, കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണോ, തിരിച്ചയ്‌ക്കേണ്ടി വരുമോ?

ഇംഗ്ലണ്ടിലെ ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ്; 150 പൗണ്ട് ലഭിക്കാന്‍ എന്ത് ചെയ്യണം, കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണോ, തിരിച്ചയ്‌ക്കേണ്ടി വരുമോ?

ബ്രിട്ടനിലെ വര്‍ദ്ധിക്കുന്ന ജീവിത ചെലവില്‍ നിന്നും താല്‍ക്കാലിക ആശ്വാസ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ചിട്ടുള്ള കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ നല്‍കുന്ന 150 പൗണ്ട് പേയ്‌മെന്റ് രാജ്യത്തെ 80% ഭവനങ്ങള്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.


സകല മേഖലയിലും വിലക്കയറ്റം ബുദ്ധിമുട്ടിക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം ചാന്‍സലര്‍ ഋഷി സുനാക് ഈ പിന്തുണ പ്രഖ്യാപിച്ചത്. കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 5% വരെ ഉയരുന്നതിനിടെയാണ് ഈ ഒറ്റത്തവണ റിബേറ്റ് എന്നതാണ് വസ്തുത. കുടുംബങ്ങളുടെ ബജറ്റിനെ കൂടുതല്‍ ബാധിക്കാന്‍ ഇത് കാരണമാകും.

അടുത്ത വെള്ളിയാഴ്ച മുതല്‍ കൗണ്‍സിലുകള്‍ പണം അയച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോക്കല്‍ അതോറ്റികള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കാകും തുക നിക്ഷേപിക്കുക. ഇംഗ്ലണ്ടില്‍ ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ പെട്ട ഭവനങ്ങള്‍ക്കാണ് 150 പൗണ്ട് ലഭിക്കുന്നത്.

പ്രോപ്പര്‍ട്ടിയുടെ മൂല്യം അനുസരിച്ചാണ് കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് നിശ്ചയിക്കുന്നത്. കൗണ്‍സില്‍ ടാക്‌സ് ഡയറക്ട് ഡെബിറ്റ് വഴി നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൗണ്‍സില്‍ ടാക്‌സ് റിബേറ്റും നിക്ഷേപിക്കും. ഇവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരില്ല.

ഡയറക്ട് ഡെബിറ്റ് ഉപയോഗിക്കാത്തവരെ കൗണ്‍സിലുകള്‍ ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇത് ഏപ്രില്‍ മുതല്‍ നല്‍കാം. ലോക്കല്‍ കൗണ്‍സിലിനെ ബന്ധപ്പെട്ട് ക്ലെയിമിനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ തേടാനും കഴിയും.

എനര്‍ജി ബില്‍ പേയ്‌മെന്റിനുള്ള 200 പൗണ്ട് ധനസഹായം തിരിച്ചടയ്‌ക്കേണ്ടി വരും. എന്നാല്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് തിരിച്ച് അടയ്‌ക്കേണ്ടതില്ല.
Other News in this category



4malayalees Recommends