വേനല്‍ക്കാലം എത്തിക്കഴിഞ്ഞു, ഔദ്യോഗികമായി! ക്ലോക്കുകള്‍ നാളെ പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ട്; അടുത്ത ആഴ്ച വരെ സുഖമുള്ള ചൂട് കാലാവസ്ഥ; പിന്നാലെ തണുപ്പ് തേടിയെത്തും; വാച്ചിലും, ക്ലോക്കിലുമെല്ലാം സമയം മാറ്റാന്‍ മറക്കല്ലേ!

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു, ഔദ്യോഗികമായി! ക്ലോക്കുകള്‍ നാളെ പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ട്; അടുത്ത ആഴ്ച വരെ സുഖമുള്ള ചൂട് കാലാവസ്ഥ; പിന്നാലെ തണുപ്പ് തേടിയെത്തും; വാച്ചിലും, ക്ലോക്കിലുമെല്ലാം സമയം മാറ്റാന്‍ മറക്കല്ലേ!

വേനല്‍ക്കാലം വന്നെത്തിയാല്‍ കാലാവസ്ഥയിലെ മാറ്റം കൊണ്ട് തന്നെ ഇതിന്റെ വരവ് നമ്മള്‍ അറിയും. എന്നാല്‍ ബ്രിട്ടനില്‍ ഇതോടൊപ്പം മറ്റൊരു കര്‍മ്മം കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. തണുപ്പ് കാലത്തിന് മുന്‍പായി പിന്നോട്ട് തിരിച്ചുവെച്ച ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കുകയാണ് ആ കര്‍മ്മം!


വര്‍ഷത്തില്‍ രണ്ട് തവണയാണ് യുകെയിലെ ക്ലോക്കുകള്‍ക്ക് ഈ സമയമാറ്റം വരുത്തുന്നത്. 2022ല്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് പോകുന്നത് മാര്‍ച്ച് 27, ഞായറാഴ്ച പുലര്‍ച്ചെ 1 മണി മുതലാണ്. ഇതോടെ ബ്രിട്ടീഷ് സമ്മര്‍ ടൈമിന് ഔദ്യോഗികമായി തുടക്കം കുറിയ്ക്കും.

Permanent daylight saving time might not be as popular as Congress thinks :  NPR

ഇതിന് ശേഷം ഒക്ടോബര്‍ 30ന് പുലര്‍ച്ചെ 2 മണിക്കാണ് യുകെ ഗ്രീന്‍വിച്ച് മീന്‍ ടൈമിലേക്ക് മാറുക. രാജ്യം മുഴുവന്‍ സുഖകരമായ ചൂട് പടരുന്നതിനൊപ്പമാണ് ബ്രിട്ടന്‍ ഔദ്യോഗികമായി വേനല്‍ക്കാലത്തെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ അടുത്ത ആഴ്ച പകുതിയോടെ തണുപ്പ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യവെളിച്ചം തേടിയെത്തിയതോടെ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയായ 21 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ കാറ്റ് വീശുന്നത് മാറുന്നതോടെ തണുപ്പ് തേടിയെത്തും.

ഇതോടെ പകല്‍ സമയത്ത് താപനില 12 സെല്‍ഷ്യസ് മുതല്‍ 13 സെല്‍ഷ്യസ് വരെയാകും. ഇംഗ്ലണ്ടിലെ സൗത്ത് മേഖലകളിലും, വെയില്‍സിലുമാണ് ഈ സ്ഥിതി. നോര്‍ത്ത് മേഖലകളില്‍ 7 സെല്‍ഷ്യസ് മുതല്‍ 10 സെല്‍ഷ്യസ് വരെയുമാകും താപനില. രാത്രികാലങ്ങളില്‍ തണുത്തുറഞ്ഞ് -3 സെല്‍ഷ്യസ് വരെയാകാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends