ഇന്ധനത്തിന്റെ വില വര്‍ദ്ധന വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരെ മാത്രമല്ല, ഷോപ്പില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും ബാധിക്കും. ഷോപ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനച്ചെലവ് ഏറുമ്പോള്‍ ഇതിന്റെ ഭാരം സ്വാഭാവികമായി ജനങ്ങളുടെ തലയിലാണ് ചെന്നുപതിക്കുക. ഈ ഘട്ടത്തിലാണ് താല്‍ക്കാലിക ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് മിനി ബജറ്റില്‍ ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്.
ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് ഋഷി സുനാക് പ്രഖ്യാപിച്ച 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചത് നിലവില്‍ വന്നത്. എന്നാല്‍ പെട്രോള്‍ വിലയില്‍ 2.71 പെന്‍സിന്റെയും, ഡീസല്‍ വിലയില്‍ 1.59 പെന്‍സിന്റെയും കുറവാണ് സംഭവിച്ചതെന്ന് എഎ വെളിപ്പെടുത്തി. പെട്രോള്‍ സ്‌റ്റേഷനുകള്‍ ബാക്കിയുള്ള വിലക്കുറവ് മുക്കിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഇന്ധന വില കുറച്ച് നിര്‍ത്താന്‍ ചാന്‍സലറുടെ നടപടി പര്യാപ്തമല്ലെന്നാണ് ആര്‍എസി കുറ്റപ്പെടുത്തുന്നത്. ഫ്യുവല്‍ ഡ്യൂട്ടി കുറച്ചത് കടലിലെ ഒരു അംശം മാത്രമാണാകുന്നതെന്ന് ആര്‍എസി പോളിസി ഹെഡ് നിക്കോളാസ് ലൈസ് പറഞ്ഞു. ഒരാഴ്ച മുന്‍പത്തെ നിരക്കിലേക്ക് വില താഴുക മാത്രമാണ് ചെയ്തിരിക്കുന്നത്.
യുകെയിലെ ശരാശരി വില പരിശോദിച്ചാല്‍ പെട്രോള്‍ ഡീസലിന് 164.59 പെന്‍സും, ഡീസല്‍ 178.72 പെന്‍സുമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫ്യൂവല്‍ ഡ്യൂട്ടി കുറവ് നിലവില്‍ വന്നതിന് ശേഷമാണിത്. ചൊവ്വാഴ്ച യഥാക്രമം 167.30 പെന്‍സിലും, 179.72 പെന്‍സിലും നിന്ന വിലയാണ് താഴ്ന്നത്.
ചാന്‍സലറുടെ പ്രഖ്യാപനത്തിന് പിന്നാലെ ആസ്ദയുടെ ചില ഫൊര്‍കോര്‍ട്ടുകളില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയിലെ വില ഫ്യുവല്‍ ഡ്യൂട്ടി 2.71 പൗണ്ട് മാത്രം കുറഞ്ഞ നിലയിലായിരുന്നുവെന്ന് എഎ ഇന്ധന വില വക്താവ് ലൂക് ബോസ്‌ഡെറ്റ് പറഞ്ഞു.