ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു ; വേദന പങ്കുവച്ച് താരം

ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ ആണ്‍കുഞ്ഞ് മരിച്ചു ; വേദന പങ്കുവച്ച് താരം
ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പങ്കാളി ജോര്‍ജിനയ്ക്കും പിറന്ന നവജാതശിശു മരിച്ചു.റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്. കുഞ്ഞ് മരിച്ച വിവരം റൊണാള്‍ഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പെണ്‍കുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം നന്ദി അറിയിച്ചിട്ടുമുണ്ട്. തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുമെന്നും റൊണാള്‍ഡോ കുറിച്ചു.

Other News in this category



4malayalees Recommends