യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ പറന്നത് 5 വിദ്യാര്‍ത്ഥികള്‍, വീഡിയോ വൈറലായതോടെ പിന്നാലെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് റദാക്കി, ഒപ്പം പിഴയും

യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ പറന്നത് 5 വിദ്യാര്‍ത്ഥികള്‍, വീഡിയോ വൈറലായതോടെ പിന്നാലെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് റദാക്കി, ഒപ്പം പിഴയും
കോളേജ് യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ യാത്രയും തുടര്‍ന്ന് സ്വീകരിച്ച നടപടിയുമാണ് വൈറല്‍ ആവുന്നത്. വീഡിയോ ശ്രദ്ധയില്‍പെട്ട ഉടനെ ഇടുക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി. ശേഷം, വാഹനമോടിച്ചയാളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. ഒപ്പം പിഴയും ഇട്ടു.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ്ങും നടത്തിയ ശേഷമാണ് വിട്ടയച്ചത്. മേലില്‍ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുന്‍പില്‍വെച്ച് പ്രതിജ്ഞയും എടുപ്പിച്ചു.

വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിസാഹസികമായ യാത്ര. സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ അതേ കോളേജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തില്‍ വാഹനമോടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.

Other News in this category



4malayalees Recommends