മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; വിമത എംഎല്‍എമാര്‍ ഉടന്‍ തിരിച്ചെത്തില്ല

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; വിമത എംഎല്‍എമാര്‍ ഉടന്‍ തിരിച്ചെത്തില്ല
ഉദ്ധവ് താക്കറെ രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും. മന്ത്രിസഭാ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി നടത്തിക്കഴിഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി. വിമത എംഎല്‍എമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസ് അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയേതേക്കുമെന്നാണ് സൂചന. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. മഹാവികാസ് അഘാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് സഖ്യം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രിയോടെ ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞാ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ശിവസേന വിമതര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Other News in this category



4malayalees Recommends