ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങള്‍ ; ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും; പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ്

ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങള്‍ ; ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും; പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ്
ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആകെ ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്.

ഉദയ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സര്‍വകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനം ബി ജെ പി ശക്തമാക്കുകയാണ്.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് രാജസ്ഥാന്‍ പൊലീസും എന്‍ഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാളുടെ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇതിനിടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരില്‍ വ്യാപാരികള്‍ ബന്ദ് നടത്തും. സംഘര്‍ഷംഉണ്ടാകാതിരിക്കാന്‍ ദില്ലി. ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.

Other News in this category



4malayalees Recommends