ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നുപൂര്‍ ശര്‍മ്മ ; കോടതി പരിഗണനയിലുള്ള വിഷയം ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിന് ; രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം കാരണമായി ; നുപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നുപൂര്‍ ശര്‍മ്മ ; കോടതി പരിഗണനയിലുള്ള വിഷയം ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിന് ; രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം കാരണമായി ; നുപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ൃആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി.

തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ദില്ലി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുര്‍ ശര്‍മ്മ ആവശ്യപ്പെടുന്നത്.

മെയ് 28ന് നുപുര്‍ ശര്‍മ്മ ഒരു ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചയില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമര്‍ശം രാജ്യത്തിന് പുറത്തേക്കും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗള്‍ഫ് രാജ്യങ്ങള്‍ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന, 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റ, സംഘര്‍ഷം ഉടലെടുത്തത് ഈ പ്രസ്താവനകളില്‍ നിന്നായിരുന്നു

Other News in this category



4malayalees Recommends