ക്രൂരമായി കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച ഉദയ്പൂര്‍ കൊലപാതകം ; മുഖ്യ പ്രതികള്‍ക്ക് നേരെ കൈയ്യേറ്റം

ക്രൂരമായി കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച ഉദയ്പൂര്‍ കൊലപാതകം ; മുഖ്യ പ്രതികള്‍ക്ക് നേരെ കൈയ്യേറ്റം
ഉദയ്പൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികളെ കൈയ്യേറ്റം ചെയ്തു. ജയ്പൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്ത് കൊണ്ടുവരുന്നതിനിടെയാണ് അഭിഭാഷകര്‍ അടക്കം ഒരു കൂട്ടമാളുകള്‍ കൈയ്യേറ്റം ചെയ്തത്.കേസിലെ നാല് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി.

പ്രതികള്‍ക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ പാകിസ്ഥാനിലുള്ള സല്‍മാനെന്നും ഏജന്‍സി പറയുന്നു. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദ്ദേശിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂര്‍ കേസിന് ബന്ധമുള്ളതായാണ് ഏജന്‍സിയുടെ നിഗമനം.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ച നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകളുണ്ടായിരുന്നു. കൊലയാളികള്‍ ക്രൂരമായ കൊലപാതകം ചിത്രീകരിക്കുകയും പിന്നീട് ഒരു വീഡിയോയില്‍ അതിനെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends