മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ വീഴും, ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണം ; പവാര്‍

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ വീഴും, ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങണം ; പവാര്‍

മഹാരാഷ്ട്രയില്‍ പുതിയതായി ഭരണമേറ്റ ഷിന്‍ഡെ സര്‍ക്കാരിനെ പരിഹസിച്ച് എന്‍സിപി മേധാവി ശരദ് പവാര്‍. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ആറു മാസത്തിനകം താഴെ വീഴും എന്നാണ് ശരദ് പവാര്‍ പറഞ്ഞത്.

'മഹാരാഷ്ട്രയില്‍ പുതിയതായി ഭരണം ഏറ്റെടുത്ത ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ താഴെ വീഴും. അതുകൊണ്ടു തന്നെ, ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മള്‍ ഒരുങ്ങിയിരിക്കണം.' ശരദ് പവാര്‍ പറഞ്ഞു.

ഭരണകക്ഷിയായിരുന്ന ശിവസേനയുടെ നാല്‍പതോളം എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് എന്‍സിപി കോണ്‍ഗ്രസ്ശിവസേന സഖ്യം ഭരിച്ചിരുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണത്. ഇതേ തുടര്‍ന്ന്, വിമതരുടെ നേതാവായ ഏക്‌നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.






Other News in this category



4malayalees Recommends