അധികാരത്തിലേറി രണ്ട് മാസത്തിനകം പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ

അധികാരത്തിലേറി രണ്ട് മാസത്തിനകം പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ
അധികാരത്തിലേറി രണ്ട് മാസത്തിനകം പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ. ടിവി ചാനല്‍, റേഡിയോ, ദിനപത്രങ്ങള്‍ വഴിയാണ് ഈ പരസ്യങ്ങള്‍ നല്‍കിയത്. വിവരാവകാശ രേഖ വഴിയാണ് ഈ വിവരം ലഭിച്ചത്. ഗുജറാത്ത് ജനങ്ങളെ ഉദ്ദേശിച്ചാണ് ഈ പരസ്യങ്ങള്‍ കൂടുതലും. അത് കൊണ്ട് തന്നെ പരസ്യങ്ങള്‍ കൂടുതലും ലഭിച്ചത് ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കാണ്. റിപ്പബ്ലിക്ക് ടിവിക്കും സുദര്‍ശന്‍ ന്യൂസിനും പരസ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ചാനലുകള്‍ക്ക് ബൈറ്റുകള്‍ നല്‍കരുതെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടി നേതാക്കളോട് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മാര്‍ച്ച് 10നാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ഇപ്പോള്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത് ഗുജറാത്താണ്. മണിക് ഗോയല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് പരസ്യം നല്‍കിയതിനെ കുറിച്ചുള്ള വിവരം തേടിയത്. ഗുജറാത്ത് പത്രങ്ങളുള്‍പ്പെടെയുള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ക്കാണ് പരസ്യം നല്‍കിയത്. ദിവ്യ ഭാസ്‌കര്‍, കുച്ച്മിത്ര, സന്ദേശ്, പുല്‍ചബ് എന്നീ ഗുജറാത്ത് പത്രങ്ങള്‍ക്ക് പരസ്യം ലഭിച്ചു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകളും പരസ്യം ലഭിച്ച പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends