ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിയുന്നുവെന്ന് പരാതി ; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിയുന്നുവെന്ന് പരാതി ; യുപിയില്‍ വ്യാപാരി അറസ്റ്റില്‍
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിഞ്ഞുവെന്ന പരാതിയെത്തുടര്‍ന്ന് യുപിയില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈന്‍ ആണ് അറസ്റ്റിലായത്.

ഹുസൈന്‍ ചിക്കന്‍ പൊതിയുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിലാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ജൂലൈ 3നാണ് പോലീസില്‍ പരാതിയെത്തുന്നത്. തുടര്‍ന്ന് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ ഹുസൈന്‍ കത്തിയുപയോഗിച്ച് ആക്രമിക്കാന്‍ ചെന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

മതവികാരം വ്രണപ്പെടുത്തുക, വിവിധ സമുദായങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കുക, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

Other News in this category



4malayalees Recommends