തൂക്കിക്കൊല്ലുമോ, അതോ ജീവപര്യന്തം ശിക്ഷ ലഭിക്കുമോ ; ഉദയ്പൂര്‍ കൊലപാതക കേസില്‍ പിടിയിലായവര്‍ക്ക് അന്വേഷണ സംഘത്തോട് ചോദിക്കാനുള്ള ഏക ചോദ്യം ഇതുമാത്രം ; ക്രൂര കൊലപാതകത്തില്‍ പ്രതികള്‍ക്ക് പശ്ചാത്താപമില്ലെന്നും എന്‍ഐഎ

എന്‍ഐഎ ചോദ്യം ചെയ്യലിനിടെ ഒരു ചോദ്യം മാത്രമാണ് ഉദയ്പൂര്‍ കൊലപാതക കേസില്‍ പിടിയിലായവര്‍ക്ക് ഉണ്ടായിരുന്നത്. തങ്ങളെ തൂക്കിക്കൊല്ലുമോ, അതോ ജീവപര്യന്തം ശിക്ഷ ലഭിക്കുമോ എന്നായിരുന്നു പ്രതികളായ റിയാസ് അത്താരിയുടെയും മുഹമ്മദ് ഗൗസിന്റെയും ചോദ്യമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ പിന്തുണച്ചെന്ന് ആരോപിച്ച് തയ്യല്‍ക്കടക്കാരനായ കനയ്യ ലാലിനെ ജൂണ്‍ 28നായിരുന്നു കൊലപ്പെടുത്തിയത്.

ക്രൂരമായ കൊലപാതകത്തില്‍ പശ്ചാത്തപിക്കാത്ത പ്രതികള്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷയെ കുറിച്ച് മാത്രമാണ് ചോദ്യം ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതികള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. അതേസമയം കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഉദയ്പൂര്‍ സ്വദേശി മുഹമ്മദ് മൊഹ്‌സിന്‍ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാള്‍ സഹായിച്ചുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുവരെ അഞ്ചുപേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Other News in this category

4malayalees Recommends