ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തല്ലി ചതച്ചു. ഭര്‍ത്യ പീഡനത്തില്‍ മനംനൊന്ത യുവതി ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് വീട്ടിലെത്തി പരസ്യമായി മര്‍ദിക്കുകയായിരുന്നു.
ആഗ്ര ജില്ലയിലെ ആഴ്‌സേന ഗ്രാമത്തില്‍ നിന്നാണ് സംഭവം. 17 വര്‍ഷം മുമ്പാണ് കുസുമ ദേവി, ശ്യാം ബിഹാരി ദമ്പതികളുടെ വിവാഹം. മദ്യപിച്ച ശേഷം ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നു. മനംമടുത്തതോടെ ഇവര്‍ പൊലീസിനെ സമീപിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഭര്‍ത്താവ് യുവതിയെ കെട്ടിയിട്ട് മര്‍ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിച്ചു. ശ്യാം ബിഹാരിക്കും മാതാവിനുമെതിരെ കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി ഓടി രക്ഷപ്പെട്ടു. ഭര്‍ത്താവിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.