നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തീയതി മാറ്റി ഇഡി

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തീയതി മാറ്റി ഇഡി
നാഷണല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന്റെ തീയതില്‍ മാറ്റം വരുത്തി ഇഡി. അടുത്ത ചൊവ്വാഴ്ച ഹാജരായാല്‍ മതിയെന്ന് ഇ.ഡി അറിയിച്ചു. നേരത്തെ തിങ്കളാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.

ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതുക്കിയ സമന്‍സ് ഇ.ഡി. സോണിയയ്ക്ക് കൈമാറി. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച സോണിയയെ ചോദ്യംചെയ്താല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടാവും. ഇത് കണക്കിലെടുത്താണ് ദിവസം മാറ്റിയതെന്നാണ് സൂചന.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ക്രയവിക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തു എന്നാണ് ഇഡി കേസ്. കേസില്‍ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലേറെ ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

Other News in this category



4malayalees Recommends