അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു !!

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു !!
അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു. 20 ഇരുമ്പുപെട്ടികളാണ് അധികമായി വേണ്ടി വന്നത്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അര്‍പിത മുഖര്‍ജിയുടെ സൗത്ത് കൊല്‍ക്കത്തയിലെ വസതിയിലുള്ള ഫ്‌ലാറ്റില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഫ്‌ളാറ്റിനുള്ളില്‍ നിന്ന് കണ്ടെടുത്തത് നൂറ്റിയിരുപത് മില്യണ്‍ രൂപയാണ്.

വന്‍തുക കണ്ടെടുത്തതിനെത്തുടര്‍ന്ന് അര്‍പിത മുഖര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തു. പണം എണ്ണാന്‍ ബാങ്കില്‍ നിന്ന് അധികം മെഷീനുകളും ജീവനക്കാരെയും റിസര്‍വ് ബാങ്ക് എത്തിച്ചു. പണം എണ്ണുന്ന ജോലികള്‍ അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ട്രക്ക് വസതിയിലെത്തി. എണ്ണിയിട്ടും എണ്ണിയിട്ടും തീരാത്ത അവസ്ഥയായിരുന്നു. കൂടാതെ, ഇവരുടെ വീട്ടില്‍ നിന്ന് പത്തോളം സ്വത്തുക്കളുടെ രേഖകളും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവജ്രാഭരണങ്ങളും കണ്ടെടുത്തു.

കണ്ടെടുത്ത തുക എസ്എസ്‌സി അഴിമതിയില്‍ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്നതായി ഫെഡറല്‍ അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. അര്‍പിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 ലധികം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട ഫോണുകള്‍ പരിശോധിച്ചുവരികയാണെന്ന് ഇ.ഡി അറിയിച്ചു. 20 കോടിയിലധികം പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അര്‍പ്പിതയെയും പാര്‍ത്ഥ ചാറ്റര്‍ജിയെയും ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശേഷിപ്പിച്ച അര്‍പിത മുഖര്‍ജി, ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള അഭിനേതാവാണ്.

Other News in this category



4malayalees Recommends