പഠനത്തില്‍ മകള്‍ മുന്നിലെത്തണമെന്ന് മാത്രം ചിന്ത, എട്ടാം ക്ലാസുകാരന് നല്‍കിയത് എലിവിഷം; പ്രതിയുടെ മൊഴി

പഠനത്തില്‍ മകള്‍ മുന്നിലെത്തണമെന്ന് മാത്രം ചിന്ത, എട്ടാം ക്ലാസുകാരന് നല്‍കിയത് എലിവിഷം; പ്രതിയുടെ മൊഴി
മകളുടെ സഹപാഠിയെ കൊലപ്പെടുത്താന്‍ നല്‍കിയത് എലിവിഷമാണെന്ന് കേസില്‍ അറസ്റ്റിലായ സഹായറാണി മൊഴി നല്‍കി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ബാലമണികണ്ഠനാണ് സഹായറാണിയുടെ ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞത്. വീടിന് അകലെയുള്ള കടയില്‍ നിന്നാണ് സഹായറാണി എലിവിഷം വാങ്ങിയത്.

ശേഷം, വിഷം ശീതളപാനീയത്തില്‍ കലക്കി സ്‌കൂള്‍ കാവല്‍ക്കാരന്‍വഴിയാണ് ബാലമണികണ്ഠന് നല്‍കിയത്. മകളെക്കാള്‍ നന്നായി പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ചെയ്തതിലുണ്ടായ അസൂയയാണ് സഹപാഠിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സഹായ റാണി മൊഴി നല്‍കിയത്.

മൂന്നിന് സ്‌കൂള്‍ വാര്‍ഷികപരിപാടികളുടെ പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷംകലര്‍ത്തിയ ശീതളപാനീയം സ്‌കൂളിലെത്തിച്ച് കാവല്‍ക്കാരന്‍വഴി ബാലമണികണ്ഠന് എത്തിച്ചതും ശേഷം കുടിപ്പിച്ചതും. തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Other News in this category



4malayalees Recommends