പ്രണയം അറിഞ്ഞ് പ്രശനമുണ്ടാക്കി ; ഭര്‍ത്താവിനെ യുവതിയും കാമുകനും സുഹൃത്തും കൊലപ്പെടുത്തി കത്തിച്ചു

പ്രണയം അറിഞ്ഞ് പ്രശനമുണ്ടാക്കി ; ഭര്‍ത്താവിനെ യുവതിയും കാമുകനും സുഹൃത്തും കൊലപ്പെടുത്തി കത്തിച്ചു
പ്രണയത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും സുഹൃത്തും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണ് ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പാതി കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹമാണ് നിര്‍ണ്ണായകമായത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്.

സംഭവത്തില്‍ യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുമ്പാണ് മൃൃതദേഹം കണ്ടെത്തിയത്. പാന്റിന്റെ പോക്കറ്റിലെ ആധാര്‍ കാര്‍ഡാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. പൊന്നാഗരം സൊംപെട്ടിയിലെ മണി(30) എന്നയാളുടേതായിരുന്നു ആധാര്‍. പൊലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യ മറുപടി നല്‍കിയത്.

പൊലീസ് രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചത്തായത്.മൂന്നുകൊല്ലം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരു ദിവസമാണ് വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്ക് ബന്ധം സ്ഥാപിച്ചു. ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണ് മണി ഇക്കാര്യം അറിയുന്നത്. വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയിച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടില്‍വച്ചു മണിയെ അടിച്ചുകൊന്ന ശേഷം നരസിപുരയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിന് മുമ്പ് ഇരുവരും സ്ഥലം വിട്ടതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

Other News in this category



4malayalees Recommends