യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന് എട്ടിന്റെ പണി കിട്ടി ; ജനാലയില്‍ തൂങ്ങികിടക്കേണ്ടിവന്നത് 15 കിലോമീറ്റര്‍

യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന് എട്ടിന്റെ പണി കിട്ടി ; ജനാലയില്‍ തൂങ്ങികിടക്കേണ്ടിവന്നത് 15 കിലോമീറ്റര്‍
ബീഹാറിലെ ബെഗുസാരായിയില്‍ ഓടുന്ന ട്രെയിനിന്റെ ജനാലയില്‍ നിന്ന് ഒരാള്‍ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു കുടുങ്ങി.

ജനലിലൂടെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതോടെ ഒരാള്‍ അയാളുടെ കയ്യില്‍ മുറുകെ പിടിച്ചു. അപ്പോള്‍ തന്നെ വണ്ടി സ്റ്റേഷന്‍ വിടുകയും ചെയ്തു. യാത്രക്കാരന്‍ കള്ളന്റെ കൈ വിടാന്‍ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാന്‍ തുടങ്ങുകയും ചെയ്തു. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. അങ്ങനെ ജനാലയ്ക്കല്‍ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റര്‍. യാത്രക്കാരന്‍ ഇങ്ങനെ ട്രെയിന്‍ ഓടുമ്പോള്‍ കള്ളന്‍ ജനാലയ്ക്കല്‍ തൂങ്ങി നില്‍ക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അധികം വൈകാതെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ട്രെയിനിലെ യാത്രക്കാര്‍ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂര്‍ കമാല്‍ സ്റ്റേഷനില്‍ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാള്‍ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂര്‍ കമാല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചത് എന്ന് യാത്രക്കാര്‍ പറയുന്നു. അപ്പോള്‍ ഒരു യാത്രക്കാരന്‍ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാന്‍ സമീപത്തുള്ള യാത്രക്കാര്‍ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു.

ട്രെയിന്‍ നീങ്ങുമ്പോള്‍ കള്ളന്‍ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താന്‍ മരിച്ചു പോകുമെന്നും അയാള്‍ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകള്‍ വിട്ടുകളയരുതേ എന്ന് അയാള്‍ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്.

പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആര്‍പിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാര്‍ എന്നാണ് എന്നും തിരിച്ചറിഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു.






Other News in this category



4malayalees Recommends