തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍ ; കേസെടുത്ത് പൊലീസ്

തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍ ; കേസെടുത്ത് പൊലീസ്
തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍. രാജസ്ഥാനിലാണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഡോക്ടര്‍ രജനീഷ് ഗാല്‍വയ്‌ക്കെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തെ അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്ന് ശാസ്ത്രി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോഗേന്ദ്ര സിംഗ് പറഞ്ഞു. തന്റെ വീടിന് സമീപത്താണ് തെരുവുനായ സ്ഥിരമായി താമസിക്കുന്നത്. അതിനെ അവിടെ നിന്ന് മാറ്റാനാണ് ശ്രമിച്ചതെന്ന് ഡോക്ടര്‍ രജനീഷ് പൊലീസിനോട് പറഞ്ഞു.

നായയുടെ ഒരു കാലിന് ഒടിവും, മറ്റൊരു കാലിന് മുറിനും പറ്റിയിട്ടുണ്ട്. കഴുത്തില്‍ ചതവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയര്‍ടേക്കര്‍ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരന്‍ രജനീഷിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ ഇയാളില്‍ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. പിന്നീട് ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു.



Other News in this category



4malayalees Recommends