ഇന്ത്യന്‍ വംശജനായ സിഖ് പുരോഹിതനെ അക്രമിച്ച 28-കാരന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ; നടന്നുപോകവെ പങ്കാളിയെ തൊട്ടെന്ന് ആരോപിച്ച് അക്രമി സമ്മാനിച്ചത് തലച്ചോറിന് ക്ഷതങ്ങള്‍; മുറിവേറ്റത് ഹൃദയത്തിനെന്ന് കുടുംബാംഗങ്ങള്‍

ഇന്ത്യന്‍ വംശജനായ സിഖ് പുരോഹിതനെ അക്രമിച്ച 28-കാരന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ; നടന്നുപോകവെ പങ്കാളിയെ തൊട്ടെന്ന് ആരോപിച്ച് അക്രമി സമ്മാനിച്ചത് തലച്ചോറിന് ക്ഷതങ്ങള്‍; മുറിവേറ്റത് ഹൃദയത്തിനെന്ന് കുടുംബാംഗങ്ങള്‍

സിഖ് നേതാവിനെ പട്ടാപ്പകല്‍ അക്രമിച്ച് തലച്ചോറിന് ക്ഷതം സമ്മാനിച്ച അക്രമിച്ച് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 28-കാരന്‍ ക്ലോഡിയോ കാംപോസിനാണ് ശിക്ഷ. ജൂണ്‍ 23ന് മാഞ്ചസ്റ്ററിലെ നോര്‍ത്തേണ്‍ ക്വാര്‍ട്ടറില്‍ വെച്ചാണ് 62-കാരനായ അവതാര്‍ സിംഗിന് നേരെ ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്.


പ്രതിയും, ഇയാളുടെ പോളിഷ് കാമുകിയും നടന്ന് പോകവെ സിംഗ് ഇവരെ മറികടന്ന് പോയതിന്റെ പേരിലാണ് അക്രമം നടന്നത്. തന്റെ പങ്കാളിക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയായിരുന്നു സിംഗിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. അക്രമത്തിനൊടുവില്‍ റോഡില്‍ ബോധരഹിതനായി കിടന്ന സിംഗിനെ കുറിച്ച് 999-ല്‍ വിളിച്ച് ഒരാള്‍ അറിയിക്കുകയായിരുന്നു.

പാരാമെഡിക്കുകള്‍ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് മാസത്തോളം ഈ നിലയില്‍ തുടര്‍ന്നു. തലച്ചോറിന് കാര്യമായ ക്ഷതം ഏല്‍ക്കുകയും ചെയ്തു. കാംപോസിന് മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി പ്രഖ്യാപിച്ചത്. ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ കുറ്റമേറ്റ് പറഞ്ഞു.

യാതൊരു ന്യായവിമില്ലാതെയാണ് 62-കാരനായ അവതാര്‍ സിംഗിനെ തെരുവില്‍ പട്ടാപ്പകല്‍ അക്രമിച്ചതെന്ന് ജഡ്ജ് ഹിലാരി മാന്‍ലി പറഞ്ഞു. സിഖ് വിശ്വാസിയും, പുരോഹിതനും കൂടിയായ സമാധാനകാംക്ഷിയായ മനുഷ്യന് നേര്‍ക്കാണ് അക്രമം നടന്നത്. ഇതുവഴി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആഘാതം നേരിട്ടു, ജഡ്ജ് വ്യക്തമാക്കി.

തന്റെ പതിവ് വഴിയില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ വീട്ടിലേക്ക് പോയ മനുഷ്യന് നേര്‍ക്കാണ് കാരണമില്ലാതെ അക്രമം ഉണ്ടായതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞ പ്രതിയുടെ വാദവും കോടതി തള്ളി.
Other News in this category



4malayalees Recommends