ബ്രിട്ടനില്‍ 'മെഴുകുതിരി' കച്ചവടം തുടങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം! വിന്ററില്‍ 3 മണിക്കൂര്‍ കറണ്ട് പോകുമെന്ന് കേട്ടതോടെ ആളുകള്‍ വന്‍തോതില്‍ മെഴുകുതിരി വാങ്ങിക്കൂട്ടുന്നു; ഉയര്‍ന്ന നിര്‍മ്മാണ ചെലവ് മൂലം സ്‌റ്റോക്ക് കുറയുന്നു

ബ്രിട്ടനില്‍ 'മെഴുകുതിരി' കച്ചവടം തുടങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം! വിന്ററില്‍ 3 മണിക്കൂര്‍ കറണ്ട് പോകുമെന്ന് കേട്ടതോടെ ആളുകള്‍ വന്‍തോതില്‍ മെഴുകുതിരി വാങ്ങിക്കൂട്ടുന്നു; ഉയര്‍ന്ന നിര്‍മ്മാണ ചെലവ് മൂലം സ്‌റ്റോക്ക് കുറയുന്നു

ബ്രിട്ടന്‍ ഒരു ധനിക രാജ്യമൊക്കെ തന്നെ. എന്നാല്‍ കറണ്ട് പോയാല്‍ ഇപ്പോഴും മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കേണ്ട അവസ്ഥ തന്നെയാണുള്ളത്. ഈ വിന്ററില്‍ കറണ്ട് കട്ട് യാഥാര്‍ത്ഥ്യമാകാന്‍ ഇടയുണ്ടെന്ന നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പോടെ മെഴുകുതിരിക്ക് കൊണ്ടുപിടിച്ച കച്ചവടമാണ് രാജ്യത്ത് അരങ്ങേറുന്നത്.


ആളുകള്‍ വിന്റര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ മെഴുകുതിരികള്‍ വാങ്ങിക്കൂട്ടി സൂക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ വരെ വൈദ്യുതി തടസ്സപ്പെടാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ഏറ്റെടുത്താണ് ഈ ജാഗ്രത. എന്നാല്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍ മൂലം സ്റ്റോക്കുകള്‍ ഒരുക്കിവെയ്ക്കാന്‍ കഴിയുന്നില്ലെന്ന് മെഴുകുതികി വിതരണക്കാര്‍ വ്യക്തമാക്കി.

മെഴുകുതിരിക്ക് പുറമെ കല്‍ക്കരി, വിറക് എന്നിവയുടെ വില്‍പ്പനയും കുതിച്ചുയരുന്നുണ്ട്. 'കഴിഞ്ഞ ആഴ്ച വില്‍പ്പന പതിയെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഇത് സാധാരണയേക്കാള്‍ 50% അധികമാണ്', മെഴുകുതിരി ഹോള്‍സെയിലറായ ക്രിസ്റ്റഫര്‍ കെനിയാലി പറയുന്നു.

പവര്‍കട്ടിനെ കുറിച്ച് വന്ന വാര്‍ത്തയാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്. കോവിഡ് കാലത്ത് ടോയ്‌ലറ്റ് പേപ്പര്‍ വാങ്ങിക്കൂട്ടിയ അതേ അവസ്ഥയാണ് മെഴുകുതിരിക്കുമെന്ന് ക്രിസ്റ്റഫര്‍ കൂട്ടിച്ചേര്‍ത്തു. എസെക്‌സില്‍ കാന്‍ഡില്‍സ് യുകെ എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹത്തിന്റെ വില്‍പ്പന സാധാരണ വര്‍ഷം മുഴുവന്‍ താഴ്ന്ന നിലയിലാണ്. എന്നാല്‍ ഇന്നലെ രാത്രി വെബ്‌സൈറ്റ് വഴിയുള്ള ബള്‍ക്ക് പാക്കേജുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു.
Other News in this category



4malayalees Recommends