വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ; വിനീത് ശ്രീനിവാസന്‍

വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ; വിനീത് ശ്രീനിവാസന്‍
തന്റെ പുതിയ സിനിമ മുകുന്ദനുണ്ണി അസോയേറ്റ്‌സിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. പ്രമോഷന്‍ വേളയില്‍ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിനെക്കുറിച്ചും നടന്‍ വ്യക്തമാക്കി. വിവാദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും വിനീത് പറഞ്ഞു.

വിനീത് പറയുന്നതിങ്ങനെ

വിവാദമായ കാര്യങ്ങള്‍ ചെയ്യുന്നൊരു വ്യക്തിയാണ് മുകുന്ദനുണ്ണിയെന്ന കഥാപാത്രം. അങ്ങനെനോക്കുമ്പോള്‍ പ്രൊമോഷന്‍ പോസ്റ്റുകള്‍ കൃത്യമാണ്. അങ്ങനെയൊക്കെ എഴുതുന്നൊരാളാണ് മുകുന്ദനുണ്ണി. നമ്മളാരും അങ്ങനെയെഴുതില്ലല്ലോ.

സിനിമകാണാന്‍വേണ്ടി ആളുകള്‍ വരുന്നതിനുമുമ്പുതന്നെ സാധാരണക്കാരെപ്പോലെയല്ല, ഇങ്ങനെയുള്ള സ്വഭാവക്കാരനാണ് മുകുന്ദനുണ്ണിയെന്ന് പ്രേക്ഷകര്‍ക്ക് ഒരു രൂപം കൊടുക്കണമെന്ന് സംവിധായകനുണ്ടായിരുന്നു. അങ്ങനെ ചെയ്തതാണിത്.

തന്‍വി റാമും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷങ്ങളിലെത്തുന്നു. വിമല്‍ ഗോപാലകൃഷ്ണനും അഭിനവുമാണ് തിരക്കഥ.

Other News in this category



4malayalees Recommends