പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ; രണ്ടു വയസുകാരന് ദാരുണാന്ത്യം

പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ; രണ്ടു വയസുകാരന് ദാരുണാന്ത്യം
പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്‌റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം നടന്നത്. യാത്രയില്‍ മുജീബിനൊപ്പം ഭാര്യ റഹീനയും മുജീബിന്റെ അമ്മയും ഉണ്ടായിരുന്നു.

നിയന്ത്രണം വിട്ട് ഓട്ടോ മറിയുമ്പോള്‍ കൈകളിലുണ്ടായിരുന്ന രണ്ട് വയസുകാരന്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനടി മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍, പേരൂര്‍ക്കട പോലീസ് കേസെടുത്തു. പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മകനെ കണ്‍മുന്‍പില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ മാതാപിതാക്കള്‍.

Other News in this category



4malayalees Recommends