അഞ്ജുവിനേയും കുട്ടികളേയും കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനമല്ലെന്നും മുന്നൊരുക്കത്തോടെയുള്ള കൊലപാതകമെന്നും സൂചന ; പ്രതി സാജു വിചാരണ തീരും വരെ ജയിലില്‍ തുടരണം ; കേസില്‍ വിചാരണ ജൂണില്‍ നടന്നേക്കും

അഞ്ജുവിനേയും കുട്ടികളേയും കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനമല്ലെന്നും മുന്നൊരുക്കത്തോടെയുള്ള കൊലപാതകമെന്നും സൂചന ; പ്രതി സാജു വിചാരണ തീരും വരെ ജയിലില്‍ തുടരണം ; കേസില്‍ വിചാരണ ജൂണില്‍ നടന്നേക്കും
മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു യുകെയിലെ മലയാളി നഴ്‌സിന്റെ കൊലപാതകം. ഭര്‍ത്താവ് പ്രതിയായ കേസില്‍ വിചാരണ തുടരുകയാണ്. ഭര്‍ത്താവ് സാജു ചെലവേല്‍ വിചാരണ പൂര്‍ത്തിയാകും വരെ ജയിലില്‍ തുടരണം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതും മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതുമായ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതിയെ ജയിലിലേക്ക് അയച്ചിരിക്കുന്നത്.മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും വരെ സാജു ജയിലില്‍ തുടരണം.

വിചാരണ ജൂണിലാകാനാണ് സാധ്യത അതുവരെ ജയിലില്‍ തുടരേണ്ടിവരും.മുപ്പതു വര്‍ഷം വരെ തടവുശിക്ഷ കിട്ടാനുള്ള കുറ്റമാണ് പ്രതി ചെയ്തത്. 52 കാരനായ സാജുവിന് ഇനിയുള്ള വര്‍ഷങ്ങള്‍ ജയിലിലാകുമോ ? ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവിണ്യമുള്ള സാബു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്.തര്‍ജിമയ്ക്ക് ആളു തയ്യാറായെങ്കിലും നേരിട്ട് തന്നെ സാജു പൊലീസിന് ഉത്തരങ്ങള്‍ നല്‍കി.

കൊലയ്ക്കായി സാജു മുന്നൊരുക്കം നടത്തിയതായി സൂചനയുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിനപ്പുറം കൊലപാതക പദ്ധതിയിട്ടിരന്നുവെന്നാണ് സൂചന.ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നതും വിചാരണ വേളയില്‍ ചര്‍ച്ചയാകും. പ്രതിയുടെ മാനസിക നില സംബന്ധിച്ചുള്ള പരാമര്‍ശങ്ങളും കോടതി വിചാരണയില്‍ ഉണ്ടായേക്കാം.

പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബവും പറയുന്നത്.

Other News in this category



4malayalees Recommends