ആരൊക്കെ തടഞ്ഞാലും എന്ത് നിയമം വന്നാലും ഞങ്ങള്‍ ബ്രിട്ടനിലേക്ക് പോകും! അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് പറപ്പിക്കാന്‍ നിയമം വന്നിട്ടും പിന്‍മാറുന്നില്ല; ബോട്ട് കുത്തിക്കീറി ശ്രമം പരാജയപ്പെടുത്താന്‍ നോക്കി ഫ്രഞ്ച് പോലീസ്

ആരൊക്കെ തടഞ്ഞാലും എന്ത് നിയമം വന്നാലും ഞങ്ങള്‍ ബ്രിട്ടനിലേക്ക് പോകും! അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് പറപ്പിക്കാന്‍ നിയമം വന്നിട്ടും പിന്‍മാറുന്നില്ല; ബോട്ട് കുത്തിക്കീറി ശ്രമം പരാജയപ്പെടുത്താന്‍ നോക്കി ഫ്രഞ്ച് പോലീസ്
ബ്രിട്ടനിലേക്ക് കടക്കാനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ നിന്നും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കുടിയേറ്റക്കാര്‍. അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സാധ്യതയ്ക്ക് പുറമെ അപകടകരമായ ഇംഗ്ലീഷ് ചാനല്‍ കടക്കുമ്പോള്‍ ജീവന്‍ നഷ്ടമാകാനുള്ള സാധ്യതയൊന്നും ഇവരെ തടഞ്ഞ് നിര്‍ത്തുന്നില്ല.

ഋഷി സുനാകിന്റെ റുവാന്‍ഡ ബില്‍ നിയമമായി മാറിയിട്ട് ദിവസങ്ങള്‍ പോലും തികയുന്നതിന് മുന്‍പാണ് അനധികൃത കുടിയേറ്റക്കാര്‍ ഫ്രാന്‍സ് അതിര്‍ത്തികളില്‍ സജീവമാകുന്നത്. ബ്രിട്ടനില്‍ നിന്നും വിമാനത്തില്‍ കയറ്റി നാടുകടത്താനുള്ള സാധ്യതയാണ് നിയമം പങ്കുവെയ്ക്കുന്നത്. വ്യാഴാഴ്ച റുവാന്‍ഡ ബില്ലിന് രാജകീയ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായത്.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ താലിബാനില്‍ നിന്നും രക്ഷപ്പെട്ട 24-കാരി മരിയാ ഷിന്‍വാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബ്രിട്ടനില്‍ ഏത് വിധേനയും എത്തണമെന്ന മോഹം മാത്രമാണുള്ളത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഡങ്ക്‌റിക്കിന് സമീപമുള്ള ടെന്റില്‍ ഇവര്‍ കഴിയുന്നത്. ബ്രിട്ടനില്‍ തങ്ങള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുമെന്ന് മറിയം വിശ്വസിക്കുന്നു.

കഴിഞ്ഞ ആഴ്ച ഒരു പെണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ ബോട്ട് അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. ഫ്രഞ്ച് പോലീസുകാര്‍ ഊതിവീര്‍പ്പിക്കുന്ന ഡിഞ്ചി കുത്തിക്കീറി കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. നേരത്തെ ഇതിനെതിരെ ശക്തമായി നടപടിയെടുക്കാതെ ഒഴിഞ്ഞ് നിന്നിരുന്ന പോലീസിന് കുടിയേറ്റക്കാരുടെ മരണത്തോടെയാണ് പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമായത്.

Other News in this category



4malayalees Recommends