കോവിഡിന്റെ 'ആണവായുധം' നേരിട്ട് ചൈന; വൈറസ് ഒരു മില്ല്യണ്‍ ജനങ്ങളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍, മോര്‍ച്ചറികള്‍ക്ക് പുറത്തും നിരത്തിയിട്ട മൃതദേഹങ്ങള്‍; മഹാമാരി വീണ്ടുമൊരു സുനാമിയാകുമെന്ന് വിദഗ്ധര്‍

കോവിഡിന്റെ 'ആണവായുധം' നേരിട്ട് ചൈന; വൈറസ് ഒരു മില്ല്യണ്‍ ജനങ്ങളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍, മോര്‍ച്ചറികള്‍ക്ക് പുറത്തും നിരത്തിയിട്ട മൃതദേഹങ്ങള്‍; മഹാമാരി വീണ്ടുമൊരു സുനാമിയാകുമെന്ന് വിദഗ്ധര്‍

ദീര്‍ഘകാലം രാജ്യത്തെ അടച്ചിട്ട് പരീക്ഷിച്ച ചൈനയ്ക്ക് കനത്ത തിരിച്ചടി. 'തെര്‍മോന്യൂക്ലിയര്‍' കോവിഡ് തരംഗമാണ് കനത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈന അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കിയ വിദഗ്ധര്‍ ഒരു മില്ല്യണ്‍ ജനങ്ങളെങ്കിലും മരിക്കുമെന്നാണ് പ്രവചിക്കുന്നത്.


സീറോ കോവിഡ് നിലപാടുമായി പിടിവാശി പിടിച്ചുനിന്ന ബീജിംഗ് പെട്ടെന്ന് ഇത് അവസാനിപ്പിച്ചതോടെയാണ് കോവിഡ് പടര്‍ന്നുപിടിക്കുന്നത്. രാജ്യത്തെ 1.4 ബില്ല്യണ്‍ ജനസംഖ്യയുടെ രോഗപ്രതിരോധം കുറഞ്ഞ് നില്‍ക്കുന്നതാണ് വരും മാസങ്ങളില്‍ ഒരു മില്ല്യണ്‍ വരെ മരണങ്ങളിലേക്ക് നയിക്കുക.

ഇപ്പോള്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് 60 ശതമാനം ജനങ്ങള്‍ക്കും വൈറസ് പിടിപെടുമെന്നാണ് ഇമ്മ്യൂണോളജിസ്റ്റുകളുടെ പ്രവചനം. വൈറസ് പടര്‍ന്നുപിടിക്കാന്‍ വഴിയൊരുക്കിയതാണ് ഇതിലേക്ക് നയിച്ചത്. ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍ വെറും തുടക്കം മാത്രമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

ആശുപത്രി വാര്‍ഡുകളില്‍ ശ്വാസം കിട്ടാതെ രോഗികള്‍ നിരന്ന് കിടക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ബെഡുകള്‍ നിറഞ്ഞതോടെ ആളുകള്‍ വെറും നിലത്താണ് കിടക്കുന്നത്. രോഗികളെ ചികിത്സിച്ച് ക്ഷീണിതനായ ഡോക്ടര്‍ കുഴഞ്ഞുവീണ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല മോര്‍ച്ചറികളും.

പ്രസിഡന്റ് സീ ജിന്‍പിംഗ് കോവിഡ് സീറോ പോളിസിയുമായി ബലം പിടിച്ചതാണ് ദുരന്തത്തിലേക്ക് വഴിതുറന്നതെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു. ഇത് ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവിക പ്രതിരോധശേഷി ഇല്ലാതാക്കുകയായിരുന്നു. മറ്റ് രാജ്യങ്ങള്‍ വൈറസിനൊപ്പം ജീവിക്കാന്‍ നിലപാട് സ്വീകരിച്ചപ്പോഴും വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന ജനങ്ങളെ നിയന്ത്രണത്തില്‍ വെയ്ക്കുകയായിരുന്നു.
Other News in this category



4malayalees Recommends