ബ്രിട്ടന് വെല്ലുവിളി ഉയര്‍ത്തി കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ വരും; ജനുവരിയില്‍ രണ്ട് പണിമുടക്ക് തീയതികള്‍ കൂടി കുറിച്ചു; ശമ്പളവര്‍ദ്ധന വിഷയത്തില്‍ തര്‍ക്കം രൂക്ഷം

ബ്രിട്ടന് വെല്ലുവിളി ഉയര്‍ത്തി കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ വരും; ജനുവരിയില്‍ രണ്ട് പണിമുടക്ക് തീയതികള്‍ കൂടി കുറിച്ചു; ശമ്പളവര്‍ദ്ധന വിഷയത്തില്‍ തര്‍ക്കം രൂക്ഷം

ബ്രിട്ടനില്‍ കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ജോലിക്കാര്‍ കൂടുതല്‍ പണിമുടക്കുകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്.


ശമ്പളവര്‍ദ്ധനയും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണീഷന്‍ യൂണിയനിലെ അംഗങ്ങളാണ് ജനുവരി 11, 23 തീയതികളില്‍ പണിമുടക്ക് നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ നാലിലൊന്ന് ആംബുലന്‍സ് രോഗികളെ ആശുപത്രിയില്‍ എ&ഇയിലേക്ക് കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവന്നതായാണ് വ്യക്തമായത്.

ഇതിനിടെ ഫ്‌ളൂ ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുതിപ്പുണ്ട്. സ്‌ട്രെപ് എ കേസുകളും എന്‍എച്ച്എസ് 111 സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്.
Other News in this category



4malayalees Recommends