ഷാരൂഖിനൊപ്പം അഭിനയിക്കാനില്ല, ജവാനിലെ വേഷം ഉപേക്ഷിച്ച് അല്ലു അര്‍ജുന്‍

ഷാരൂഖിനൊപ്പം അഭിനയിക്കാനില്ല, ജവാനിലെ വേഷം ഉപേക്ഷിച്ച് അല്ലു അര്‍ജുന്‍
'പഠാന്‍' സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം 'ജവാന്‍' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയിലെ ഒരു അതിഥി വേഷത്തിലേക്ക് അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്ലു ഈ വേഷം നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍ മറ്റൊരു സിനിമയുടെ ടൈറ്റ് ഷെഡ്യൂള്‍ കാരണം അല്ലു അര്‍ജുന് ജവാനില്‍ അഭിനയിക്കാന്‍ സാധിക്കില്ല.

പുഷ്പ: ദ് റൂള്‍' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി കഠിന പരിശീലനത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. മാസങ്ങളായി അല്ലു പുഷ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിശാഖപട്ടണത്തും ഹൈദരാബാദിലുമായി പുഷ്പ2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റായ 'പുഷ്പ: ദ് റൈസി'ന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദ് റൂള്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയിരുന്നു. പുഷ്പ രാജ് എന്ന ചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്.

Other News in this category



4malayalees Recommends