ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍

ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍
95മത് ഓസ്‌കര്‍ പുരസ്‌കാര വേദി ഇന്ത്യക്ക് കൂടുതല്‍ പ്രിയപ്പെട്ടതാണ്. മൂന്ന് ചിത്രങ്ങളാണ് അക്കാദമി പുരസ്‌കാര അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു നിമിഷം കൂടി ഓസ്‌കര്‍ വേദിയില്‍ ഉണ്ടാകും.

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി എത്തുന്നത് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന അക്കാദമി പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയുടെ പേരുമുണ്ട്. ആകെ 16 അവതാരകരാണ് പരിപാടിയില്‍ ഉണ്ടാവുക.

നടിയെ കൂടാതെ ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്‌സൂര്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്‌സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്‌സ്, ക്വസ്റ്റ്‌ലോവ് എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.

മാര്‍ച്ച് 12ന് ലോസ് ആഞ്ചല്‍സിലെ ഡോളി തിയേറ്ററില്‍ വച്ചാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ നിന്നുള്ള മുന്ന് ചിത്രങ്ങളില്‍ മികച്ച ഗാനത്തിന് എസ്.എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' മത്സരിക്കും.

Other News in this category



4malayalees Recommends