ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു, ബാല പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും'; എലിസബത്ത്

ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു, ബാല പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും'; എലിസബത്ത്
ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് എലിസബത്ത്. ബാല ഐസിയുവില്‍ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഐസിയുവിലാണ്.മൂന്ന്, നാല് വര്‍ഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും എലിസബത്ത് വ്യക്തമാക്കി. ഇത്തവണയും അദ്ദേഹം ശക്തനായി തന്നെ തിരികെ വരുമെന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് നിലവധി പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.

ബാല ചേട്ടന്‍ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാന്‍ പറഞ്ഞു. പുള്ളി ഒരു സ്‌ട്രോങ്ങ് പേഴ്‌സണാണ്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക'

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ പങ്കാളി അമൃത സുരേഷും മകള്‍ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി കണ്ടു.

Other News in this category



4malayalees Recommends