ആവശ്യത്തിന് ജീവനക്കാരില്ല, ബെഡുകളില്ല! കഴിഞ്ഞ വര്‍ഷം ആശുപത്രികള്‍ റദ്ദാക്കിയത് 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍; 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റദ്ദാക്കലുകള്‍; ഡോക്ടര്‍മാരുടെ സമരം മൂര്‍ച്ഛിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും

ആവശ്യത്തിന് ജീവനക്കാരില്ല, ബെഡുകളില്ല! കഴിഞ്ഞ വര്‍ഷം ആശുപത്രികള്‍ റദ്ദാക്കിയത് 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍; 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റദ്ദാക്കലുകള്‍; ഡോക്ടര്‍മാരുടെ സമരം മൂര്‍ച്ഛിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും

ആവശ്യത്തിന് ജീവനക്കാരും, ബെഡുകളും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നതായി കണക്കുകള്‍. വിവരാവകാശ രേഖകള്‍ പ്രകാരം ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയ വിവരങ്ങള്‍ പ്രകാരമാണ് 2022ല്‍ 14,628 ഓപ്പറേഷനുകള്‍ റദ്ദാക്കിയതായി കണ്ടെത്തിയത്.


ഒരു വര്‍ഷം മുന്‍പത്തെ 11,870 എന്ന നിലയില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്. ഇംഗ്ലണ്ടിലെ 77 എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളാണ് ഡാറ്റ കൈമാറിയത്. 2018 മുതല്‍ 59,566 ഓപ്പറേഷനുകളും റദ്ദായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നാലായിരം റദ്ദാക്കലുകളും ബെഡുകളുടെ അഭാവത്തിലായിരുന്നു. ഇതിന് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 59% കൂടുതലാണിത്. 2894 കുട്ടികളുടെ ഓപ്പറേഷനുകളാണ് ജീവനക്കാരുടെ അഭാവലത്തില്‍ റദ്ദായത്. മുന്‍ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവാണ് ഇത്.

446 ഓപ്പറേഷനുകള്‍ ഉപകരണങ്ങളുടെ പ്രശ്‌നങ്ങള്‍ മൂലവും, 1100 കേസുകള്‍ തീയേറ്ററില്‍ ആവശ്യത്തിന് ഒഴിവില്ലാത്തതും, ഓവര്‍ബുക്കിംഗും മൂലവും റദ്ദായിട്ടുണ്ട്. കുട്ടിയുടെ ഓപ്പറേഷന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് നേരിട്ടത് ഇപ്‌സ്വിച്ച് & കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റല്‍സിലാണ്. ഇവിടെ പീഡിയാട്രിക്‌സ് പ്രൊസീജ്യറിന് ഒരു വര്‍ഷവും 62 ദിവസവും കാത്തിരിപ്പ് വേണ്ടിവന്നു.

റോയല്‍ ഫ്രീ ലണ്ടനില്‍ 1168 ദിവസങ്ങള്‍, ലെസ്റ്റര്‍ ജനറല്‍ 1083 ദിവസം, ഹള്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റല്‍സില്‍ 1008 ദിവസങ്ങള്‍ എന്നിങ്ങനെയാണ് ഉയര്‍ന്ന കാത്തിരിപ്പ് ആവശ്യമായി വന്ന മറ്റ് ആശുപത്രികള്‍.
Other News in this category



4malayalees Recommends