കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കള്‍ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോ യിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയില്‍ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് കൊല്ലം ജില്ലക്കും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


Other News in this category



4malayalees Recommends