വാഷിംഗ്ടണ്‍ ഡിസി സീറോ മലബാര്‍ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 10 വരെ

വാഷിംഗ്ടണ്‍ ഡിസി സീറോ മലബാര്‍ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 10 വരെ

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസി സീറോ മലബാര്‍ നിത്യസഹായ മാതാ പള്ളിയില്‍ ഇടവക തിരുനാള്‍ ഭക്തിനിര്‍ഭരമായി സെപ്റ്റംബര്‍ 1ാം തിയ്യതി മുതല്‍ 10ാം തിയ്യതി വരെ ആഘോഷിക്കുന്നു.


സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം 6:00 മണിക്ക് കൊടിയേറ്റത്തോടുകൂടി തിരുനാളിന് തുടക്കം കുറിക്കുമെന്നു വികാരി ഫാ. റിജോ ചീരകത്തിലും, പ്രസുദേന്തി നോബിള്‍ ജോസഫ് കൈതക്കലും അറിയിച്ചു.


കൊടിയേറ്റത്തെ തുടര്‍ന്ന് വിശുദ്ധ കുബാനയും നൊവേനയും ശേഷം പ്രശസ്ത ബൈബിള്‍ പ്രഭാഷകനായ ഫാ. ഡേവിസ് ചിറമേല്‍ ( ചെയര്‍മാന്‍ കിഡ്‌നി ഫൗണ്ടേഷന്‍ ) നയിക്കുന്ന ജീവിത നവീകരണ ധ്യാനവും ആരംഭിക്കും.


കുട്ടികളുടെ പ്രത്യേക ധ്യാനം ശ്രീമതി ഐനീഷ് ഫിലിപ്പ് നയിക്കുന്നതാണ്. സ്‌നേഹവിരുന്നോടു കൂടി ആദ്യ ദിനത്തെ പരിപാടികള്‍ സമാപിക്കും.


തിരുനാളിന്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ധ്യാനം ആരംഭിച്ച് വൈകീട്ട് 6:30ന് ദിവ്യബലിയും നൊവേനയും ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.


തിരുനാളിന്റെ മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 9:00 മണിക്ക് ആരാധനയും 9:30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ധ്യാനം ആരംഭിച്ച് ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 4 മണിക്ക് അവസാനിക്കും.


സെപ്റ്റംബര്‍ 4ാം തിയ്യതി മുതല്‍ 7ാം തിയ്യതി വരെ വൈകീട്ട് 6:00 മണിക്ക് ആരാധനയും 6:30ന് വിശുദ്ധ കുബാനയും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.


സെപ്റ്റംബര്‍ 8ാം തിയ്യതി വൈകീട്ട് 6:30 ന് കുര്‍ബാനയും തിരുക്കര്‍മ്മങ്ങള്‍ക്കും ശേഷം സ്‌നേഹവിരുന്നും തുടര്‍ന്ന് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, പ്രവീണ്‍ കുമാര്‍ സംഘവും അവതരിപ്പിക്കുന്ന നാടകവും, അതിനുശേഷം ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനി ന്യൂയോര്‍ക്ക് അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.


സെപ്റ്റംബര്‍ 9ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് ഫാ. ബിനു ജോസഫ് കിഴുക്ണ്ടയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയും ലദീഞ്ഞും തുടര്‍ന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നിനു ശേഷം ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണി ന്യൂയോര്‍ക്ക് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിക്കും.


അവസാന തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 10ാം തിയ്യതി സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാ. മാത്യു പുഞ്ചയില്‍, ഫാ. റിജോ ചീരകത്തില്‍ എന്നിവര്‍ ചേര്‍ന്ന് ആഘോഷമായ പാട്ടു കുര്‍ബാനയും, തുടര്‍ന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ അവസാനിക്കും.


ചെണ്ടമേളവും, ശിങ്കാരിമേളവും തിരുനാള്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു . ട്രസ്റ്റിമാരായ തോമസ് എബ്രഹാം തേനിയപ്ലാക്കല്‍, ജെന്‍സണ്‍ ജോസ് പാലത്തിങ്കല്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.


റിപ്പോര്‍ട്ട്: മനോജ് മാത്യു



Other News in this category



4malayalees Recommends