ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം 2023 ഡിസംബര്‍ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ ഓറഞ്ച് ബര്‍ഗിലെ സിത്താര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വിശാല്‍ വിജയന്‍ അവതരിപ്പിച്ച സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ട്രഷറര്‍ ജയപ്രകാശ് നായര്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും യോഗം പാസാക്കി.


മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍പേഴ്‌സണും ക്ലബ്ബിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കെ ജി ജനാര്‍ദ്ദനന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അംഗങ്ങള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.


തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ചെറിയാന്‍ വി കോശി, വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍, സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോയിന്റ് സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ട്രഷറര്‍ വിശാല്‍ വിജയന്‍, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, വൈസ് ക്യാപ്റ്റന്‍ ജോണ്‍ കുസുമാലയം, ടീം മാനേജര്‍ സാബു വര്‍ഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends