ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ; സിബി ജോസഫ്‌ന്റെ നേത്വത്തിലുള്ള കമ്മറ്റി നയിക്കും

ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ; സിബി ജോസഫ്‌ന്റെ നേത്വത്തിലുള്ള കമ്മറ്റി നയിക്കും
കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമുള്ള ഇടുക്കിയുടെ ഇംഗ്ലണ്ടിലെ പിന്‍തുടര്‍ച്ചക്കാര്‍ കോവിഡാനന്തരം കവന്ററിയില്‍ വീണ്ടും ഒത്തു ചേര്‍ന്നപ്പോള്‍ 202425 വര്‍ഷങ്ങളില്‍ കൂട്ടായ്മയുടെ കൂടുതല്‍ കരുത്തോടെയുള്ള മുന്നേറ്റത്തിനു തുടക്കമിടാന്‍ പുതിയ നേതൃത്വത്തെ അംഗങ്ങള്‍ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. മുന്‍ കാലങ്ങളില്‍ നിന്നും വിത്യസ്തമായി കണ്‍വീനറും കമ്മറ്റി യംഗങള്‍ക്കും പകരമായി പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണ സമിതിയാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി സിബി ജോസഫും (ബാസില്‍ഡണ്‍) വൈസ് പ്രസിഡന്റായി വിന്‍സി വിനോദിനെയുമാണ് (മാന്‍ഞ്ചസ്റ്റര്‍), ഇടുക്കി ജില്ലാ സംഗമം യുകെയുടെ രക്ഷാധികാരിയായി ഫ്രാന്‍സിസ് കവളക്കാടിനെയും ഇംഗ്ലണ്ടിലെ ഇടുക്കിയുടെ മക്കളെ ഒത്തുരുമയോടെ ഒരു കുടുംബമായി മുന്നോട്ട് കൊണ്ടു പോകുവാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ സെക്രട്ടറി ഈസ്റ്റ് ബോണില്‍ നിന്നുള്ള ജോമോന്‍ ചെറിയാന്‍ ആണ്. സാമ്പത്തിക ഭദ്രതയോടെ സംഘടനെയെ ചലിപ്പിക്കേണ്ട ഉത്തരവാദിത്വം റോയി ജോസഫ് (പീറ്റര്‍ബ്രോ) ആണ്. ജോയ്ന്റ് സെക്രട്ടറിയായി ജിന്റോ ജോസഫ് മാഞ്ചസ്റ്ററും, ജോയന്റ് ട്രഷററായി സാജു ജോസഫ് (കവന്റി ) തെരെത്തെടുത്തു. പബ്ലിക് റിലേഷന്‍ എക്‌സിറ്ററില്‍ നിന്നുള്ള വില്‍സണ്‍ പുന്നോലിയുമാണ്. അതോട് ഒപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 അംഗ കമ്മറ്റി അംഗങ്ങളെയും തിരെഞ്ഞ് എടുത്തു.

ഉച്ച കഴിഞ്ഞ നടന്ന സംസ്‌കാരിക പരിപാടിയില്‍ മുഖ്യ പ്രഭാക്ഷണം നടത്തിയ പ്രമുഖ സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തകനുമായ അസ്സി ചേട്ടന്‍ (ഫ്രാന്‍സിസ് കവളകാട്ടില്‍) ഇടുക്കി സംഗമത്തിന്റെ പ്രഥമ ലക്ഷ്യമായ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിച്ചു കൊണ്ട് ഇടുക്കിയുടെ മക്കള്‍ അവരുടെ വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പില്‍ വൃക്തമാക്കേണ്ടത് സഹജീവികളോടുള്ള ദയയും കാരണ്യവും പ്രകടമാക്കി കൊണ്ടായിരിക്കണം എന്നു നിരദേശിയ്ക്കുകയുണ്ടായി. ദാനം കൊടുക്കുന്നവര്‍ക്ക് ദാനം കൊടുക്കുവാനുള്ളത് ലഭ്യമായി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വീനര്‍ ജിമ്മി ജോസഫിന്റെ (കവന്റി) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിന്‍സി സ്വാഗതവും, ജിമ്മി അധ്യക്ഷ പ്രസംഗവും, ജസ്റ്റ്യന്‍ എബ്രാഹം ( റോതര്‍ഹാം) മുന്‍ വര്‍ഷങ്ങളിലെ കണക്കുകളും അവതരിപ്പിച്ചൂ. മുന്‍ കണ്‍വീനര്‍ പീറ്റര്‍ താണോലി കൃതജ്ഞതയും പറഞ്ഞു.

പുതിയതായി തിരെഞ്ഞ്ടുത്ത പ്രസിഡന്റ് സിബി ജോസഫ് കോവിഡു കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോയ ജിമ്മിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്ലാഹിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയ്ത്‌നിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്കി. ഇംഗ്ലണ്ടില്‍ എത്തിയിട്ടുള്ള എല്ലാം ഇടുക്കി കാരയും സംഗമത്തില്‍ അംഗങ്ങളാക്കുവാന്‍ ശ്രമിക്കുമെന്നു അങ്ങനെ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറി ജോമോന്‍ ചെറിയാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Other News in this category



4malayalees Recommends