മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 യൂറോപ്പ് റീജിയന്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച ,ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു

മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 യൂറോപ്പ് റീജിയന്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച ,ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു
നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാല്‍വയ്പ്പാണ് മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തന്‍ ആശയങ്ങള്‍ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരന്‍ പിള്ള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസും ചേര്‍ന്ന് പത്തനംതിട്ടയില്‍ 2024 ജനുവരി 19 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും.

ഇതിനു മുന്നോടിയായി Ukയിലെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷUK യുടെ നേതൃത്വത്തില്‍ യൂറോപ്പ് റീജണല്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗില്‍ യൂറോപ്പിലെ വിവിധ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളര്‍ത്തിയെടുക്കുവാന്‍ ലക്ഷ്യമിട്ടു നടത്തുന്ന 'മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024' ല്‍ പ്രബന്ധാവതരണത്തിലും ചര്‍ച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും മറ്റും നല്‍കുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .

കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തില്‍ UK യിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷUKയും ആദ്യവസാനം പങ്കെടുക്കുന്നു.


വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍


Other News in this category



4malayalees Recommends