രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതല്‍ റീജണല്‍ മത്സരങ്ങള്‍ ആരംഭിക്കും.
റീജിയണല്‍ മത്സരവിജയികള്‍ ഫൈനലില്‍ എറ്റു മുട്ടും. മാര്‍ച്ച് രണ്ടാം വാരത്തോടെ റീജണല്‍ മത്സരങ്ങള്‍ സമാപിക്കും. 2024 മാര്‍ച്ച് 24നാണ് ഫൈനല്‍. വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊവന്‍ട്രി വേദിയാകും. ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.
യുകെ യില്‍ 16 ഓളം വ്യത്യസ്ത വേദികളിലായി 250ലധികം ടീമുകള്‍ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങള്‍ നടക്കും.
£30 ആണ് ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാര്‍ക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റണ്‍ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. രജിസ്‌ട്രേഷനായി ഉള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു
www.sameekshauk.org/badminton
ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. ജിജു ഫിലിപ്പ് സൈമണ്‍, അരവിന്ദ് സതീഷ് എന്നിവര്‍ സംഘാടക സമിതിക്ക് നേതൃത്വം നല്‍കും .
മികച്ച പങ്കാളിത്തത്തോടെയുള്ള ആവേശകരമായ പ്രകടനങ്ങള്‍ ആണ് Uk മലയാളികള്‍ക്കായി കാത്തിരിക്കുന്നത്. യുകെയിലുടനീളമുള്ള മത്സര പ്രതിഭകള്‍ തീര്‍ച്ചയായും ഈ ടൂര്‍ണ്ണമെന്റിനെ അവിസ്മരണീയവും ചരിത്രപരവുമായ ഒന്നായി അടയാളപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇത് വന്‍ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റണ്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി മേധാവി ജിജു സൈമണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്ത :
ഉണ്ണികൃഷ്ണന്‍ ബാലന്‍