റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍

റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍
രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ള റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന് ഗതാഗത ആശയ വിനിമയ ,വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് മെട്രോക്കുള്ള കണ്‍സള്‍ട്ടന്‍സി പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും.

നൂറു കോടി റിയാല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മെട്രോ ലൈനിന്ന് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. വരാനിരിക്കുന്ന സുല്‍ത്താന്‍ ഹൈതം സിറ്റിയിലേക്കുള്ള കണക്ടിവിറ്റി ഉള്‍പ്പെടെ 42 പാസഞ്ചര്‍ സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കത്ത് മെട്രോയുള്ള കാര്യത്തില്‍ ഈ വര്‍ഷം തന്നെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വിവര സാങ്കേതിക മന്ത്രി എഞ്ചിനീയര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മസ്‌കത്ത് മെട്രോയുടെ ആദ്യ കണ്‍സള്‍ട്ടന്‍സി പഠനത്തിന് ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു.

Other News in this category



4malayalees Recommends