ഒമാനില്‍ ഉള്ളി വില ഇനിയും ഉയര്‍ന്നേക്കും

ഒമാനില്‍ ഉള്ളി വില ഇനിയും ഉയര്‍ന്നേക്കും
ഉള്ളി കയറ്റുമതി നയത്തില്‍ ഒരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാര്‍ച്ച് 31 വരെ തുടരുന്നുമെന്നുമുള്ള ഇന്ത്യന്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങിന്റെ പ്രസ്താവന ഒമാനില്‍ ഉള്ളി വില ഉയരാന്‍ കാരണമാക്കും. ഇന്ത്യന്‍ ഉള്ളി നിലച്ചതോടെ പാക്‌സിതാന്‍ ഉള്ളിയാണ് വിപണി പിടിച്ചിരിക്കുന്നത്.

എന്നാല്‍ പാകിസ്താന്‍ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. റമദാന്‍ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ഉപയോഗം ഗണ്യമായി ഉയരും. അതിനാല്‍ ഇന്ത്യയുടെ കയറ്റുമതി നിരോധനം അവസാനിപ്പിച്ചില്ലെങ്കില്‍ വില ഇനിയും ഉയരാന്‍ കാരണമാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ സുഡാന്‍, യമന്‍, ഇറാന്‍ ,പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്.

Other News in this category



4malayalees Recommends