തോമസുകുട്ടി പ്രസിഡന്റ്, വിബിന്‍ വര്‍ഗീസ് സെക്രട്ടറി, ട്രഷറ ര്‍ അജി വര്‍ഗീസ്

തോമസുകുട്ടി പ്രസിഡന്റ്, വിബിന്‍ വര്‍ഗീസ് സെക്രട്ടറി, ട്രഷറ ര്‍ അജി വര്‍ഗീസ്
ലിംകയുടെ പുതിയ സാരഥികള്‍ നിലവില്‍ വന്നു കഴിഞ്ഞവര്‍ഷത്തെ തന്റെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സംഘടനയ്ക്ക് ഒരിക്കല്‍ കൂടി ലഭ്യമാക്കുന്നതിന് വേണ്ടി കുട്ടനാട്ടുകാരനും രണ്ടു പതിറ്റാണ്ടിലധികമായി


ലിവര്‍പൂള്‍ മലയാളികള്‍ക്ക് എല്ലാമേഖലകളിലും ഏറെ സുപരിചിതനമായ നല്ലൊരു സംഘാടകനും, അറിയപ്പെടുന്ന മികവുറ്റ കലാകാരനും, വള്ളം കളി ക്യാപ്റ്റനുമായ Mr തോമസ്‌കുട്ടി ഫ്രാന്‍സിസിനെ വീണ്ടും ലിംകയുടെ 202425 കാലഘട്ടത്തിലേക്ക് പ്രസിഡണ്ടായി ഇന്നലെ നടന്ന ജനറല്‍ബോഡിയോഗം തെരഞ്ഞെടുത്തു.

സെക്രട്ടറിയായി നല്ലൊരു സംഘടന പാടവവും, പഠിച്ച കോളേജില്‍ ആര്‍ട്‌സ് കോഡിനേറ്ററും കൂടിയായ മലയാറ്റൂര്‍കാരന്‍ വിപിന്‍ വര്‍ഗീസ് ആണ്.

ട്രഷററായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്ന അജി വര്‍ഗീസ് പണ്ട് പഠിച്ചിരുന്ന കോളേജില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു എറണാകുളത്താണ് വീട്.


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടര്‍ ശ്രീബ രാജേഷ് ആണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത് നല്ലൊരു നര്‍ത്തകിയായ ഡോക്ടര്‍ ശ്രീബ സൗത്ത് പോര്‍ട്ട് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു.

ജോയിന്‍ സെക്രട്ടറിയായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്നത് കരിംകുന്നത്തുകാരി ബിന്ദു റെജി നല്ലൊരു കലാകാരിയാണ്അതുപോലെ ജോയിന്‍ ട്രഷറര്‍ ആയി മനോജ് വടക്കേടത്ത് നാട്ടില്‍ കിടങ്ങന്നൂര്‍ക്കാരനാണ് ലിവര്‍പൂള്‍ കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഇപ്പോഴത്തെ സെക്രട്ടറിആണ് ഇദ്ദേഹം.

കഴിഞ്ഞവര്‍ഷം ട്രഷററായി വര്‍ക്ക് ചെയ്തിരുന്ന മാളക്കാരന്‍ സണ്ണി ജേക്കബ് ഈ വര്‍ഷം പി ആര്‍ ഓ പോസ്റ്റില്‍ തുടരും എക്‌സ് ഒഫീഷ്യല്‍ ടോം ഫിലിപ്പ് കുട്ടനാട്ടുകാരനാണ്, ഓഡിറ്റര്‍ ഫ്രാന്‍സിസ് മറ്റത്തിലും കൂടെ

23 കമ്മറ്റി അംഗങ്ങള്‍ കൂടി ചേര്‍ന്നതാണ് ഈ വര്‍ഷത്തെ ലിംകയുടെ ഭരണസമിതി.



കഴിഞ്ഞ വര്‍ഷത്തെ പോലെ പുതുമകള്‍ നിറഞ്ഞ ഒത്തിരി പ്രോഗ്രാമുകളുമായി നാം ഒരു കുടുംബം നമുക്ക് ഒരു ആഘോഷം എന്ന ആപ്ത വാക്യവുമായി ലിംക മുന്നോട്ട് ....





Other News in this category



4malayalees Recommends