ഗാസയിലേക്ക് മൂന്നാം ഘട്ട സഹായം കൈമാറി

ഗാസയിലേക്ക് മൂന്നാം ഘട്ട സഹായം കൈമാറി
ഗാസയിലെ നിസ്സഹായരായ പലസ്തീന്‍ ജനതയ്ക്കുള്ള ഒമാന്റെ കൈത്താങ്ങ് തുടരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാന്‍ ചാരിര്‌റബിള്‍ ഓര്‍ഗനൈസേഷന്‍ മൂന്നാം ഘട്ട അവശ്യ വസ്തുക്കള്‍ എത്തിച്ചു.

റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്റെ വിമാനത്തില്‍ അവശ്യ വസ്തുക്കളും ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളുമാണ് കൈമാറിയത്. ജോര്‍ദാനിലെ ഒമാന്‍ എംബസിയുടെ ഏകോപനത്തിലാണ് ഗസ മുനമ്പിലെ പലസ്തീന്‍ ജനതയ്ക്ക് അവശ്യവസ്തുക്കള്‍ കൈമാറിയതെന്ന് ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

Other News in this category



4malayalees Recommends