ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്കായി പുതിയ സംഘടന ; ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാനായി നോയിച്ചന്‍ അഗസ്റ്റിനേയും പ്രസിഡന്റായി സെന്‍ കുര്യാക്കോസിനേയും സെക്രട്ടറിയായി ചാക്കോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു

ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്കായി പുതിയ സംഘടന ; ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാനായി നോയിച്ചന്‍ അഗസ്റ്റിനേയും പ്രസിഡന്റായി സെന്‍ കുര്യാക്കോസിനേയും സെക്രട്ടറിയായി ചാക്കോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു
ബ്രിസ്‌റ്റോളിലെ മലയാളി സമൂഹത്തിനായി പുതിയ കൂട്ടായ്മ. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ)യില്‍ നാട്ടില്‍ നിന്ന് പുതിയതായി ബ്രിസ്റ്റോളിലെത്തിയവരും നിലവില്‍ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന മലയാളി സമൂഹവും ഒത്തുചേരുന്നു. ബ്രിസ്‌റ്റോളിലെ പുതിയ തലമുറ കുടിയേറ്റക്കാരുടെ വലിയൊരു കൂട്ടായ്മയാണ് ബിഎംഎ.

ഫെബ്രുവരി 18ന് വൈകിട്ട് അഞ്ച് മണിക്ക് ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണ് ഈ പുതിയ സംഘടന രൂപീകരിക്കപ്പെട്ടത്. ബ്രിസ്റ്റോളില്‍ താമസിക്കുന്ന എല്ലാ മലയാളികളെയും പുതിയ സംഘടനയിലേക്ക് ക്ഷണിക്കുന്നതായി അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.


ബിഎംഎയുടെ ചെയര്‍മാനായി നോയിച്ചന്‍ അഗസ്റ്റിനേയും പ്രസിഡന്റായി സെന്‍ കുര്യാക്കോസിനേയും സെക്രട്ടറിയായി ചാക്കോ വര്‍ഗീസിനേയും തെരഞ്ഞെടുത്തു

പുതിയതായി നാട്ടില്‍ നിന്നെത്തുന്നവര്‍ക്ക് വലിയ പിന്തുണ നല്‍കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഒപ്പം എല്ലാവരേയും ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ബ്രിസ്‌റ്റോളില്‍ പുതിയതായി വന്നവരെ കൂട്ടിയിണക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് സെഘടനയാണ് ബിഎംഎ.




മുപ്പതോളം എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.. ബ്രിസ്റ്റോളിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള പുതിയതും പഴയവരുമായ മലയാളി കുടുംബങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

സംഘടനയുടെ ട്രഷററായി പ്രകാശിനെയും വൈസ് പ്രസിഡന്റായി റെജി കുര്യനെയും ലിന്‍സന്‍ തിയോഫൈന്‍, സഫ്തര്‍ ഹാഷ്മിയെയും ജോയിന്റ് സെക്രട്ടറിയായ ലിജോ, സുബി ഈപ്പന്‍, റെക്‌സ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജോയിന്റ് ട്രഷറര്‍മാരായി ഷിജോ, ഷിബു എന്നിവരും ഓഡിറ്റേര്‍സായി നൈനാന്‍ കോശി, ജെയ്‌സന്‍ എന്നിവരും പ്രവര്‍ത്തിക്കും. ബിഎംഎയുടെ സ്‌പോര്‍ട്‌സ് കോഡിനേറ്റേര്‍മാരായി ജെയ്‌സല്‍ മുഹമ്മദ്, ഷമീര്‍, ശരത്ത്, എന്നിവരെയും ആര്‍ട്‌സ് കോഡിനേറ്റര്‍മാരായി ടിജോ, ആന്റണി മാത്യു എന്നിവരെയും പിആര്‍ഒമാരായി ജിബിന്‍, ബേസില്‍ എന്നിവരും സേവനമനുഷ്ഠിക്കും. ബിഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രഞ്ജി ജോസ്, ജോര്‍ജ്, ബോണി, അസ്ലം, ലിജിത്ത് ജോര്‍ജ്, മജോയ് മാത്യു എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ബിഎംഎയുടെ ഔദ്യോഗിക ഉദ്ഘാടനം 2024 മേയ് മാസത്തിലാണ് നടക്കുക. വിപുലമായ ഉത്ഘാടന പരിപാടികളാണ് ഇതിനായി ഒരുങ്ങുന്നത്.



Other News in this category



4malayalees Recommends