ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായി

ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായി
ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വാ വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റിലെ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സംഘവും നിസ്‌വ നഗര സഭാ അധികൃതരും റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 43 പേരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം പ്രവാസികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends