ഓസ്‌കര്‍ വേദിയില്‍ നഗ്‌നനായെത്തി റെസ്ലിങ് താരം ജോണ്‍ സീന

ഓസ്‌കര്‍ വേദിയില്‍ നഗ്‌നനായെത്തി റെസ്ലിങ് താരം ജോണ്‍ സീന
ഓസ്‌കര്‍ വേദിയില്‍ നഗ്‌നനായെത്തി റെസ്ലിങ് താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനാണ് ജോണ്‍ സീന നഗ്‌നനായെത്തിയത്. പുരസ്‌കാര ജേതാവിന്റെ പേരടങ്ങിയ കവ!ര്‍ കൊണ്ട് തന്റെ ന?ഗ്‌നത മറച്ചാണ് ജോണ്‍ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനി!ര്‍ദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോണ്‍ സീന വേദിയില്‍ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ ജോണ്‍ സീനക്ക് വാഴ്ത്തലുകളാണ്.

പുവര്‍ തിങ്‌സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്‌ക!ര്‍ ലഭിച്ചത്. 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലെ റെഡ് കാര്‍പ്പറ്റിലാണ് ചടങ്ങുകള്‍ മുന്നേറുന്നത്.

Other News in this category



4malayalees Recommends