ചരിത്ര തീരുമാനവുമായി പാക്കിസ്താന്‍, ഇളയമകള്‍ അസീഫയെ പാക് പ്രഥമ വനിതയാക്കാനൊരുങ്ങി ആസിഫ് അലി സര്‍ദാരി

ചരിത്ര തീരുമാനവുമായി പാക്കിസ്താന്‍, ഇളയമകള്‍ അസീഫയെ പാക് പ്രഥമ വനിതയാക്കാനൊരുങ്ങി ആസിഫ് അലി സര്‍ദാരി
ഇളയമകളെ പാകിസ്താന്റെ പ്രഥമവനിതയാക്കാന്‍ തീരുമാനവുമായി പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. സാധാരണ പ്രസിഡന്റിന്റെ ഭാര്യയാണ് പ്രഥമവനിതയാകുക. എന്നാല്‍ സര്‍ദാരി ഇളയമകള്‍ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാന്‍ തീരുമാനിച്ചെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചരിത്രപരമായ തീരുമാനമായിരിക്കുമിത്. സര്‍ദാരിയുടെ ഭാര്യ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സര്‍ദാരി വീണ്ടും വിവാഹം കഴിച്ചിട്ടില്ല. 2007ല്‍ ആണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. പാക് പ്രസിഡന്റായി 2008-2013 കാലത്ത് സര്‍ദാരി ചുമതലയേറ്റതിന് പിന്നാലെ ഈ കാലയളവില്‍ പ്രഥമവനിതാ പദത്തില്‍ ആരുമുണ്ടായിരുന്നില്ല.

ആ സമയത്ത് മകള്‍ അസീഫ ഭൂട്ടോയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ 31കാരിയായ മകളെ ഇത്തവണ പ്രഥവനിതയാക്കാന്‍ സര്‍ദാരി തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. സര്‍ദാരിയുടെ തീരുമാനത്തെ പി.പി.പി പാര്‍ട്ടിയും അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ആസീഫ സര്‍ദാരിക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ പി.പി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആസീഫ സജീവമായിരുന്നു.

Other News in this category



4malayalees Recommends