ഒമാനില്‍ ശക്തമായ മഴ തുടരുന്നു

ഒമാനില്‍ ശക്തമായ മഴ തുടരുന്നു
കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനില്‍ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനില്‍ പതിവ് വര്‍ഷത്തിനും വിപരീതമായി മഴ ലഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ ഡാമുകളില്‍ എല്ലാം ജലനിരക്ക് ഉയര്‍ന്നു.

ബുറൈമിയില്‍ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ആണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാര്‍ഷിക വികസനജലവിഭവ വകുപ്പ് മേധാവി എന്‍ജിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ ജാബ്രി പറഞ്ഞു

മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാന്‍, മെസൈലിക്, അല്‍ ജാവിഫ് തുടങ്ങിയ രാജ്യത്തെ ഡാമുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബുറൈമി ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ്ജനറല്‍ ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് വാട്ടര്‍ റിസോഴ്‌സിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ വിലയ തരത്തിലുള്ള മഴയാണ് ലഭിച്ചത്. വിവിധ ഗവര്‍ണറേറ്റുകളിലും ഡാമുകളില്‍ ജല നിരപ്പ് കൂടുതലാണ്.

Other News in this category



4malayalees Recommends