ഭക്ഷ്യ സുരക്ഷ ഉറപ്പാക്കല്‍ ; പരിശോധ കാമ്പയിനുകളുമായി മസ്കത്ത് മുനിസിപ്പാലിറ്റി
ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങള്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധ കാമ്പയിനുകളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഭക്ഷ്യ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഈ കാമ്പയിനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാമ്പയിനിലൂടെ ഉറപ്പാക്കും.